റാഗിങ് : കോഴിക്കോട് മെഡിക്കൽ കോളേജിലെ 3 വിദ്യാർഥികൾക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 3 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. വിദ്യാര്‍ഥികള്‍ക്ക് ആറുമാസമാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ആഭ്യന്തര അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് പോലീസിന് കൈമാറുമെന്നും നടപടി നേരിട്ടവര്‍ക്ക് ആറു മാസത്തേക്ക് ഹോസ്റ്റലില്‍ പ്രവേശിക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ലെന്നും വ്യക്തമാക്കി.

ക്ലിനിക്കല്‍ റെക്കോഡ് എഴുതി നല്‍കണമെന്നാവശ്യം നിരസിച്ച വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആന്റി റാഗിങ് കമ്മിറ്റി ചേര്‍ന്ന് അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാവ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെജി സജീത്ത് കുമാര്‍ ഹോസ്റ്റലിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റാഗിങ് പരാതിയെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. 4 മാസം കഴിയുന്നതിന് മുന്‍പേയാണ് വീണ്ടും റാഗിങ് നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിറ്റാർ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പോലീസ്; വാരിയെല്ലുകൾക്ക് ഒടിവും മർദ്ദനമേറ്റ പാടുകളും കണ്ടെത്തി

0
പത്തനംതിട്ട: ചിറ്റാര്‍ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കോട്ടയം മെഡിക്കല്‍...

യുവാവിന് പരിക്കേറ്റ വാഹനാപകടം: ‘റെജി ചെറിയാൻ വാഹനം ഓടിച്ചത് മദ്യപിച്ച്, പിന്നാലെ മുങ്ങി’; ഡി.വൈ.എഫ്.ഐ

0
ആലപ്പുഴ: എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍...

ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ ചാനലിനുമെതിരായ കേസ് : പരാതിയില്‍ നടപടി സ്വീകരിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെ...

0
കൊച്ചി: നടി ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ ചാനലിനുമെതിരായ പരാതിയില്‍ നടപടി സ്വീകരിക്കാത്ത...

സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസുകാരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച കേസ്; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പോലീസ്...

0
തിരുവനന്തപുരം: മാര്‍ച്ചിനിടെ പോലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസില്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍....