ഹയര്‍ സെക്കന്‍ഡറി പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ മാറ്റണം ; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏപ്രില്‍ ഇരുപത്തിയെട്ടിന് തുടങ്ങുന്ന ഹയര്‍ സെക്കന്‍ഡറി പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ അടിയന്തര വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. വരുന്ന തിങ്കളാഴ്‌ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടത്.

പ്രാക്‌ടിക്കല്‍ പരീക്ഷ മാറ്റിവെയ്‌ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങള്‍ക്ക് പ്രാക്‌ടിക്കല്‍ പരീക്ഷയുണ്ട്. പതിവായുളള പ്രാക്‌ടിക്കലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുളള സ്‌കൂള്‍ ലാബുകള്‍ പങ്കിടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അടക്കം പറയുന്നത്.

സാധാരണ തിയറി പരീക്ഷയ്‌ക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകള്‍ നടത്താറുളളത്. മാര്‍ച്ചില്‍ നടക്കേണ്ട എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രാക്‌ടിക്കല്‍ പരീക്ഷയും തകിടം മറിഞ്ഞത്. ലാബുകളില്‍ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പറയുന്നു.

പ്രാക്‌ടിക്കല്‍ പരീക്ഷ നടത്തുന്ന അദ്ധ്യാപകര്‍ ഒന്നിലധികം കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഇതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് പരാതിയുണ്ട്. പി എസ് സി , സി ബി എസ് ഇ, സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...