Thursday, July 3, 2025 2:00 pm

75ാം സ്വാതന്ത്ര്യദിനത്തില്‍ 75 വന്ദേ ഭാരത്​ ട്രെയിനുകള്‍ ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 75ാം സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമപ്രദേശങ്ങളെ അടക്കം ബന്ധിപ്പിക്കുന്ന 75 വന്ദേ ഭാരത്​ ട്രെയിനുകളുടെ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെ​ങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ്​ പ്രധാനമന്ത്രിയുടെ വാഗ്‌ദാനം. ‘സ്വാതന്ത്ര്യത്തിന്‍റെ അമൃത്​ മഹോത്സവത്തിന്‍റെ 75 ആഴ്ചകളില്‍ രാജ്യത്തിന്‍റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കുന്ന 75 വന്ദേഭാരത്​ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഇത് ഉഡാന്‍ വിമാന സര്‍വീസിന്​ സമാനമാകും.

ആഭ്യന്തര വിമാന സര്‍വിസുകള്‍​ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ട്രെയിന്‍ സര്‍വിസുകള്‍ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. വനിതകള്‍ക്ക്​ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കുമെന്നും, സൈനിക സ്​കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്നും  മോദി കൂട്ടിച്ചേര്‍ത്തു. വിശിഷ്​ടാതിഥികളായി ചെ​ങ്കോട്ടയില്‍ എത്തിയ ഒളിമ്പിക്സ്​ താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വ്യത്യസ്‌ത ഇടങ്ങളിലായി വിവിധ പദ്ധതികളാണ്​ ആസൂത്രണം ചെയ്​തിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ പന്തളത്തെ വീട്ടിൽ തിരിച്ചെത്തി

0
പന്തളം : അമേരിക്കയിലെ അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ...

നീരൊഴുക്ക് കുറഞ്ഞു ; മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

0
ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ...

ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 51 ആയി

0
ഹിമാചൽ: ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 51 ആയി....

ശകാരിച്ചതിന് വീട്ടുജോലിക്കാരൻ യുവതിയേയും മകനേയും കഴുത്തറത്ത് കൊന്നു

0
ന്യൂഡൽഹി: ശകാരിച്ചതിന് വീട്ടുജോലിക്കാരൻ യുവതിയേയും മകനേയും കഴുത്തറത്ത് കൊന്നു. ഡൽഹിയിലെ ലജ്പത്...