75ാം സ്വാതന്ത്ര്യദിനത്തില്‍ 75 വന്ദേ ഭാരത്​ ട്രെയിനുകള്‍ ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 75ാം സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമപ്രദേശങ്ങളെ അടക്കം ബന്ധിപ്പിക്കുന്ന 75 വന്ദേ ഭാരത്​ ട്രെയിനുകളുടെ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെ​ങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ്​ പ്രധാനമന്ത്രിയുടെ വാഗ്‌ദാനം. ‘സ്വാതന്ത്ര്യത്തിന്‍റെ അമൃത്​ മഹോത്സവത്തിന്‍റെ 75 ആഴ്ചകളില്‍ രാജ്യത്തിന്‍റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കുന്ന 75 വന്ദേഭാരത്​ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഇത് ഉഡാന്‍ വിമാന സര്‍വീസിന്​ സമാനമാകും.

ആഭ്യന്തര വിമാന സര്‍വിസുകള്‍​ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ട്രെയിന്‍ സര്‍വിസുകള്‍ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. വനിതകള്‍ക്ക്​ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കുമെന്നും, സൈനിക സ്​കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്നും  മോദി കൂട്ടിച്ചേര്‍ത്തു. വിശിഷ്​ടാതിഥികളായി ചെ​ങ്കോട്ടയില്‍ എത്തിയ ഒളിമ്പിക്സ്​ താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വ്യത്യസ്‌ത ഇടങ്ങളിലായി വിവിധ പദ്ധതികളാണ്​ ആസൂത്രണം ചെയ്​തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...