‘ദേശീയപതാകയെ അപമാനിച്ചു’ സി.പി.എമ്മിനെതിരെ കേസെടുക്കണമെന്നാവശ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.എം പാര്‍ട്ടി എകെജി സെന്ററില്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയ്ക്കു കരണമായിരിക്കുകയാണ്. 1947 ആഗസ്ത് 15നു ലഭിച്ചത് പൂര്‍ണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സി.പി.എം നടത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി യോഗമാണു നിലപാട് തിരുത്തിയത്. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് സ്ഥാപിക്കുന്ന പ്രചാരണ-ബോധവല്‍ക്കരണ പരിപാടി നടത്താനാണ് തീരുമാനം.

എന്നാല്‍ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയ ആരോപണം. ചില കമന്റുകള്‍ ഇങ്ങനെ, ‘ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്നാണ്. ഈ നിയമത്തിന് കൃത്യമായ ലംഘനമാണ് എകെജി സെന്ററില്‍ നടന്നത്. പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സി.പി.എമ്മിന് എതിരെ ഇന്ത്യന്‍ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം.’

അതേസമയം പതാക ഉയര്‍ത്തലില്‍ സി.പി.എം പരിപാടി അവസാനിപ്പിക്കുന്നില്ല, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തില്‍ ആര്‍എസ്‌എസ് നിലപാടുകള്‍ക്കെതിരായ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് സി.പി.എം തീരുമാനം. ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് പാര്‍ട്ടി ഓഫിസുകളില്‍ പതാക ഉയര്‍ത്തിയുള്ള സ്വാതന്ത്ര്യ ദിനാഘോഷം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...