ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
‘മന്‍ കി ബാത്തി’ലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഓഗസ്റ്റ് 2നും 15നും ഇടയില്‍ പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ ഹര്‍ ഘര്‍ തിരംഗ ക്യംപെയ്ന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 2 മുതല്‍ 15 വരെ എല്ലാവരും ത്രിവര്‍ണ പതാക സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങളില്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്നു.