വികസന പദ്ധതികള്‍ തടസ്സപ്പെടുത്തി കുടുംബ വാഴ്ച നടത്തുകയാണ് – കെ.സി.ആറിനെതിരെ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന്റെ വികസന പദ്ധതികള്‍ തടസ്സപ്പെടുത്തി കുടുംബ വാഴ്ച നടത്തുകയാണ് കെ.സി.ആറും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമെന്ന് മോദി വിമര്‍ശിച്ചു. ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധ പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കുന്നില്ലെന്ന് ഹൈദരാബാദില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ബിആര്‍എസ് ഭരണത്തില്‍ എവിടെ നോക്കിയാലും സ്വജനപക്ഷപാതവും അഴിമതിയും കാണാമെന്ന് മോദി ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തില്‍ എനിക്ക് വേദനയുണ്ട്. ഇത് തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്നങ്ങളെ ബാധിക്കുന്നു. തെലങ്കാന ജനങ്ങള്‍ക്കായി ആസൂത്രണം ചെയ്യുന്ന വികസനങ്ങള്‍ക്ക് തടസ്സം നില്‍ക്കരുതെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്നും മോദി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിട്ടുനിന്നു. പ്രധാനമന്ത്രിയെ ബീഗംപേട്ട് വിമാനത്താവളത്തില്‍ സ്വീകരിക്കാനും മുഖ്യമന്ത്രി എത്തിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...