കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടി ; പികെ അബ്ദു റബ്ബ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് മുസ്ലീംലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എസ്ഡിപിഐ മത്സരിക്കുന്നത് മൂലം കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളാണ് ഭിന്നിക്കാന്‍ പോകുന്നത്. ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ ബിജെപിയല്ലാതെ മറ്റാരാണ്? ഇങ്ങനെ സഹായിക്കുന്നത് കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ ഇനിയും നിരോധിക്കാത്തതെന്ന് അബ്ദു റബ്ബ് പറഞ്ഞു. ഉദ്ദിഷ്ടകാര്യത്തിനാണ് എസ്ഡിപിഐയുടെ ഉപകാരസ്മരണയെന്നും അബ്ദു റബ്ബ് കൂട്ടിച്ചേര്‍ത്തു.

അബ്ദു റബ്ബ് പറഞ്ഞത്: ”എസ്ഡിപിഐ ഒറ്റക്ക് മത്സരിച്ചാല്‍ കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ പറ്റുമോ? പറ്റില്ല. ഒരു സീറ്റെങ്കിലും വിജയിക്കാന്‍ പറ്റുമോ? പറ്റില്ല. എസ്ഡിപിഐ മത്സരിച്ചാല്‍ ബി.ജെ.പി വോട്ടുകള്‍ ഭിന്നിക്കുമോ? ഇല്ല. എസ്ഡിപിഐ മത്സരിക്കുന്നത് മൂലം ആരുടെ വോട്ടുകളാണ് ഭിന്നിക്കാന്‍ പോകുന്നത്? കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍. കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ പല പെട്ടികളിലായി വിഭജിക്കുമ്പോള്‍ അതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ ആരാണ്?
ബി.ജെ.പിയല്ലാതെ മറ്റാര്. അപ്പോള്‍ എസ്ഡിപിഐ മത്സരിക്കുന്നത് ബി.ജെ.പിക്കു വേണ്ടിയല്ലേ? എന്താ സംശയം. പോപുലര്‍ഫ്രണ്ടിനെ നിരോധിച്ചവരല്ലേ ബിജെപി ; ആ ബിജെപി ക്കു വേണ്ടി എസ്ഡിപിഐ ഇങ്ങനെയൊക്കെ സഹായം ചെയ്യുമോ?
അങ്ങനെ സഹായിക്കുന്നത് കൊണ്ടല്ലേ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ ഇനിയും നിരോധിക്കാത്തത്. ശിഷ്ടം: വെറുതെയല്ല മക്കളേ….ഉദ്ദിഷ്ടകാര്യത്തിനാണ് എസ്ഡിപിഐ യുടെ ഉപകാരസ്മരണ..”

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ മത്സരിക്കാനാണ് എസ്ഡിപിഐ തീരുമാനം. ഇതില്‍ 19 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കര്‍ണാടകയില്‍ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. പിഎഫ്‌ഐ നിരോധനം തെരഞ്ഞെടുപ്പ് പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എസ്ഡിപിഐ പറയുന്നത്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...