പാർലമെന്റിനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രി ഭരണഘടനയെ തകർക്കുന്നു : പി വി സുരേന്ദ്രനാഥ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പാർലമെന്റിനെ നോക്കുകുത്തിയാക്കി ആർഎസ്എസ് അജൻഡകൾ നടപ്പാക്കി ഫലത്തിൽ ഭരണഘടനയെ തകർക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന്‌ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി അഡ്വ. പി വി സുരേന്ദ്രനാഥ്. ലോയേഴ്സ് യൂണിയൻ സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ തൃശൂർ റീജണൽ തിയറ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുപ്രീം കോടതി സീനിയർ അഭിഭാഷകനായ സുരേന്ദ്രനാഥ്.

ഭരണഘടന ഭേദഗതി ചെയ്യാതെ അതേപടി നിലനിർത്തിക്കൊണ്ടുതന്നെ അതിന്റെ അന്തസും അടിസ്ഥാന മൂല്യങ്ങളും തകർക്കുന്ന സമീപനങ്ങളാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും പൗരത്വ നിയമഭേദഗതിയിലൂടെയും കർഷക ദ്രോഹ- തൊഴിലാളി ദ്രോഹ നിയമ നിർമാണങ്ങളിലൂടെയും പാർലമെന്റിനെ നോക്കുകുത്തിയാക്കുകയാണ്‌.

ഫലത്തിൽ ഭരണഘടനയെ തകർക്കുകയാണ്. സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് അവകാശപത്രിക അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. വിജയകുമാർ അധ്യക്ഷനായി. 14 ജില്ലകളിൽ നിന്ന്‌ 20 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഡിസംബർ മൂന്നാം തീയതി സംസ്ഥാന വ്യാപകമായി അവകാശ ദിനമായി ആചരിക്കാൻ കൺവൻഷൻ തീരുമാനിച്ചു. ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ ഡി ബാബു, യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ ജി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...