ഗാന്ധിനഗര്‍ : ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലിനെ ‘തുളസി ഭായ്’ എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറില്‍ ത്രിദിന ആഗോള ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ഉച്ചകോടിയില്‍ സംസാരിക്കവെ ആയിരുന്നു മോദി ടെഡ്രോസിന് പുതിയ പേര് നിര്‍ദ്ദേശിച്ചത്. ടെഡ്രോസ് എന്റെ നല്ല സുഹൃത്താണ്. ഇന്ത്യന്‍ അധ്യാപകരാണ് എന്നെ പഠിപ്പിച്ചതെന്നും അവര്‍ കാരണമാണ് ഞാന്‍ ഇവിടെയെന്നും അദ്ദേഹം എന്നോട് എപ്പോഴും പറയാറുണ്ട്. ഇന്ന് അദ്ദേഹം എന്നോട് പറഞ്ഞു .‘എനിക്ക് ഒരു പക്കാ ഗുജറാത്തിയായി ഒരു പേരിടാമോയന്ന്, ചോദ്യത്തിന് മറുപടിയായി ‘തുളസി ഭായ്’ എന്ന പേര് ഞാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശിക്കുകയാണ് എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലിനെ ‘തുളസി ഭായ്’എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
RECENT NEWS
Advertisment