ഇസ്രയേൽ ആക്രമണത്തിൽ ഇന്ത്യയുടെ നിലപാട് ഖത്തർ അമീറിനെ നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തോട് ശക്തമായ വിയോജിപ്പെന്ന് ഗൾഫ് രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ആക്രമണം മേഖലയിലെ സംഘർഷ സ്ഥിതി വഷളാക്കുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. ഖത്തർ അമീർ അടക്കമുള്ള നേതാക്കളെ പ്രധാനമന്ത്രി നേരിട്ട് നിലപാട് അറിയിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തർ അമീർ മോദിക്ക് നന്ദി പറഞ്ഞു. എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള ഖത്തറുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികളാണ് അടുത്തിടെയെല്ലാം നരേന്ദ്ര മോദി സ്വീകരിച്ചിട്ടുള്ളത്. ഖത്തർ അമീർ ഡൽഹിയിലെത്തിയപ്പോൾ വിമാനത്തവളത്തിൽ നേരിട്ടെത്തി മോദി സ്വീകരിച്ചു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൽ മൂന്നിൽ രണ്ടും വാങ്ങുന്നത് ഖത്തറിൽ നിന്നാണ്.

ഈ സാഹചര്യത്തിൽ ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് എതിരായ നിലപാടാണ് ഇന്ത്യ ഇന്നലെ മൂന്നു വരി പ്രസ്താവനയിൽ സ്വീകരിച്ചത്. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാക്കരുത് എന്ന മുന്നറിയിപ്പ് ഇന്ത്യ നൽകി. അപലപിക്കുന്നു എന്ന് പറഞ്ഞില്ലെങ്കിലും ആക്രമണത്തിൽ അതിയായ ആശങ്കയുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇസ്രയേൽ ആക്രണമണത്തിനു ശേഷം ഗൾഫ് രാജ്യങ്ങളുടെ തുടർനീക്കം ഇന്ത്യ നിരീക്ഷിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...