ഡോണാൾഡ് ട്രംപുമായി സംസാരിച്ച് നരേന്ദ്ര മോദി ; പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തൽ അടക്കമുള്ള നിലവിലെ സാഹചര്യങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തത്. 40 മിനിറ്റാണ് മോദിയുടെ ട്രംപും തമ്മിലുള്ള ചർച്ച നീണ്ടുനിന്നത്. വെടിനിർത്തലിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ സംഭാഷണമാണ് ഇന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രംപ് വിളിച്ച കാര്യം എക്സിലൂടെ പങ്കുവെച്ചത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെയും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിലെ ഇന്ത്യയുടെ നിലപാട് ചർച്ചയിൽ ഊന്നിപ്പറഞ്ഞെന്നും മോദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയെന്നാണ് മോദി കുറിച്ചത്. മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും ചർച്ചയിൽ ധാരണയായെന്നും മോദി കുറിച്ചു.

മൈ ഫ്രണ്ട്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്നും ഒരു ഫോൺ കോൾ ലഭിച്ചു. വിവിധ മേഖലകളിലെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഞങ്ങൾ വിലയിരുത്തി. എല്ലാ മേഖലകളിലും നമ്മുടെ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...