വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യോഗം ചേരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈകീട്ട് ആറ് മണിക്കാണ് യോഗം നടക്കുക. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ കുത്തിവെപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളില്‍ ഉല്‍പാദിപ്പിക്കുന്ന കോവിഡ് വാക്‌സിനുകളുടെ അന്‍പത് ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പൊതു വിപണിയില്‍ മുന്‍ നിശ്ചയിച്ച വിലയ്ക്ക് വാക്സിന്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് അധിക വാക്സിന്‍ ഡോസുകള്‍ വാങ്ങാനും കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച്‌ നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...