കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി സർക്കാർ : ഷാജി രാഘവൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം അനിവാര്യമാണെന്ന് സ്‌പൈസസ് ബോർഡ് വൈസ് ചെയർമാനും കർഷകമോർച്ച സംസ്ഥാന അധ്യക്ഷനുമായ ഷാജി രാഘവൻ. പത്തനംതിട്ട ജില്ലാ ഐ.സി.എ.ആർ – കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംഘടിപ്പിച്ച “ ഖേത് ബചാവോ അഭിയാൻ” ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം. കിസാൻ സമ്മാൻ നിധി, കിസാൻ ക്രെഡിറ്റ് കാർഡ്, മണ്ണ് ഹെൽത്ത് കാർഡ്, വിള ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയവ കർഷകരുടെ സാമ്പത്തിക സുരക്ഷയും കാർഷിക വികസനവും ലക്ഷ്യമിട്ടുള്ളവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ സാറ്റ്ലൈറ്റ് സാങ്കേതികവിദ്യയും ഡാറ്റ അധിഷ്ഠിത കൃഷിരീതികളും കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐ.സി.എ.ആർ – കൃഷി വിജ്ഞാന കേന്ദ്രം, പത്തനംതിട്ടയിലെ സീനിയർ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി. പി. റോബർട്ട് മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ സംയോജിത വളപ്രയോഗത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദമാക്കി. “കൂടുതൽ വളമല്ല, ശരിയായ വളമാണ് വേണ്ടത്” എന്ന സന്ദേശം ഓരോ കർഷകനിലേക്കും എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോ. സിന്ധു സദാനന്ദൻ, ഡോ.റിൻസി കെ. എബ്രഹാം, കർഷക മോർച്ച ജില്ല പ്രസിഡന്റും കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗവും എഫ്.പി.ഒ ഡയറക്ടറുമായ പി. ഉണ്ണികൃഷ്ണൻ, ഐ.സി.എ.ആർ – ഷുഗർകെയ്ൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (SBI), കോയമ്പത്തൂർ ഡയറക്ടർ ബോർഡ് അംഗം സുരേഷ് ഓടയ്ക്കൽ, കാർഷിക വികസന സമിതി സംഘം പ്രതിനിധികളായ സുരേഷ് ആറ്റുപുറത്ത്, കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി. വി. ഗോപകുമാർ, ബിജെപി ജില്ല സെക്രട്ടറി ബിന്ദു പ്രസാദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു കുമാർ, ശരണ്യ, അശ്വതി, കർഷകമോർച്ച സംസ്ഥാന ഐടി കൺവീനർ വിനോദ് വാസുദേവൻ , സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ ഹരികൃഷ്ണൻ പി.ബി ,സംസ്ഥാന മീഡിയ കൺവീനർ രവീന്ദ്രവർമ്മ അംബാനിലയം, കർഷക മോർച്ച ജില്ലാ ഭാരവാഹികളായ സുരേഷ് പുലിവേലിൽ, സുരേഷ് കോന്നി, വേണു ചാത്തങ്കേരി, മഹേഷ്‌ അടൂർ എന്നിവർ സംസാരിച്ചു. ഡോ. വിനോദ് മാത്യു (SMS, അഗ്രോണമി) “പ്രകൃതി കൃഷി” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ജില്ലയിലെ വിവിധ കാർഷിക മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച 50 കർഷകരെ ചടങ്ങിൽ ആദരിച്ച് അനുമോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...