ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെത്തും. വഡോദരയില്‍ സി-295 എയര്‍ക്രാഫ്റ്റ് നിര്‍മാണ കേന്ദ്രത്തിന് അദ്ദേഹം തറക്കല്ലിടും. അഹമ്മദാബാദിലെ പ്രധാന റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. നവംബര്‍ ഒന്നിന് രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ എത്തുന്ന അദ്ദേഹം ‘മംഗാര്‍ ധാം കി ഗൗരവ് ഗാഥ’യില്‍ പങ്കെടുക്കും.
ഞായറാഴ്ച മുതല്‍ നവംബര്‍ 1 വരെയാണ് പ്രധാനമന്ത്രി ഗുജറാത്തും രാജസ്ഥാനും സന്ദര്‍ശിക്കുക. ഒക്ടോബര്‍ 31 ന് അദ്ദേഹം ഗുറാത്തിലെ കെവാഡിയ സന്ദര്‍ശിക്കും. സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം നടക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മവാര്‍ഷികാഘോഷ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ചടങ്ങില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് മോദി ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളില്‍ പങ്കെടുക്കും.
പിന്നാലെ ആരംഭ് 4.0-ന്റെ സമാപനത്തില്‍ 97-ാമത് കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സിന്റെ ഓഫീസര്‍ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബനസ്‌കന്ത ജില്ലയിലെത്തുന്ന അദ്ദേഹം തരാഡിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടും. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ജംബുഗോഡയില്‍ വിവിധ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. നവംബര്‍ ഒന്നിനാണ് പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ എത്തുക. പൊതു പരിപാടിയായ ‘മംഗാര്‍ ധാം കി ഗൗരവ് ഗാഥ’യില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഈ മാസം 19ന് വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ദീസയില്‍ പുതിയ വ്യോമത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമാണ് വ്യോമതാവളം നിര്‍മ്മിക്കുക. ഇതോടെ ഭൂജിലെയും ഉത്തര്‍ലൈയിലെയും വ്യോമസേന താവളങ്ങള്‍ തമ്മിലുളള 355 കിലോമീറ്റര്‍ അകലം കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യസുരക്ഷയുടെ ഫലപ്രദമായ കേന്ദ്രമായി ദീസ വ്യോമതാവളം മാറുമെന്ന് തറക്കല്ലിട്ട ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദീസയില്‍ ഒരു പ്രവര്‍ത്തന താവളം സ്ഥാപിക്കാന്‍ തീരുമാനിച്ചു. സേനയുടെ പ്രതീക്ഷ ഇന്ന് പൂര്‍ത്തീകരിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.’അന്താരാഷ്ട്ര അതിര്‍ത്തി 130 കിലോമീറ്റര്‍ മാത്രം അകലെയാണ്. നമ്മുടെ സൈന്യം, പ്രത്യേകിച്ച് വ്യോമസേന ദീസയിലുണ്ടെങ്കില്‍, പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളോടും കൂടുതല്‍ മികച്ച രീതിയില്‍ പ്രതികരിക്കാന്‍ നമുക്ക് കഴിയും’ അദ്ദേഹം പറഞ്ഞു.
ബനസ്‌കന്ത മേഖലയില്‍ 4,519 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍ഫീല്‍ഡ് എയര്‍ ബേസ് ആണ് ദീസ. 1983-ലാണ് ഭൂമി ഏറ്റെടുത്തതെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാമ്പസില്‍ നിലവില്‍ 20 വാച്ച് ടവറുകളും 22 കിലോമീറ്റര്‍ അതിര്‍ത്തി മതിലും ഉള്‍പ്പെടെ വളരെകുറച്ച് അടിസ്ഥാന സൗകര്യങ്ങളേ ഉള്ളൂ. 2020ല്‍ സമ്പൂര്‍ണ വ്യോമ താവളം നിര്‍മിക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയിരുന്നു. ഏകദേശം 980 കോടി രൂപ ചെലവില്‍ രണ്ട് ഘട്ടങ്ങളിലായി എയര്‍ബേസിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒന്നാം ഘട്ടത്തില്‍, റോഡുകള്‍ക്കും ഡ്രെയിനേജ് സംവിധാനങ്ങള്‍ക്കും പുറമെ പ്രധാന റണ്‍വേ, സമാന്തര ടാക്‌സി ട്രാക്ക്, ലൂപ്പ് ടാക്‌സി ട്രാക്ക്, ഫൈറ്റര്‍ എസ്‌ക്യുംഎന്‍ ഡിസ്‌പേഴ്‌സല്‍ ഏരിയ എന്നിവ നിര്‍മിക്കും. രണ്ടാം ഘട്ടത്തില്‍ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും താമസ സൗകര്യങ്ങളുടെയും നിര്‍മ്മാണം ആസൂത്രണം ചെയ്തിട്ടുണ്ട്. 2023 ഡിസംബറോടെ വ്യോമതാവളത്തിന്‍റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്ന തരത്തില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് എഞ്ചിനീയര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ഹര്‍പാല്‍ സിംഗ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.