Monday, September 9, 2024 7:35 pm

മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമന യോഗ്യത സംബന്ധിച്ച് സര്‍വകലാശാല സെനറ്റും ഡോ. പ്രിയാ വർഗീസും വിരുദ്ധ നിലപാടുകളില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കണ്ണൂർ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമന യോഗ്യത സംബന്ധിച്ച് സര്‍വകലാശാല സെനറ്റും ഡോ. പ്രിയാ വർഗീസും വിരുദ്ധ നിലപാടുകളില്‍. അധ്യാപക വിഭാഗത്തിലാണ് ഈ തസ്തികയെന്നും നിയമന യോഗ്യതയായി കണക്കാക്കണമെന്നും കാണിച്ച് പ്രിയാ വർഗീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രിയ ജോലിചെയ്തിരുന്ന സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തിക അനധ്യാപക വിഭാഗത്തിലാണെന്നു വ്യക്തമാക്കി സിന്‍ഡിക്കേറ്റ് അംഗവും സിപിഎം നേതാവുമായ എന്‍.സുകന്യ രംഗത്തെത്തി.

ചട്ടപ്രകാരംവേണ്ട അധ്യാപന പരിചയം പ്രിയാ വർഗീസിന് ഇല്ലെന്നു യുജിസി നേരത്തേ അറിയിച്ചെങ്കിലും നിയമനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യതയും അധ്യാപക പരിചയവും ഉണ്ട് എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. പ്രിയാ വർഗീസിന്‍റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല എന്നായിരുന്നു കേസ് പരിഗണിക്കുമ്പോൾ യുജിസി കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായി മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണു നിയമനമെന്നു കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചു.

സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തികയുടെ സ്വഭാവം ബന്ധപ്പെട്ട സർവകലാശാലയാണ് തീരുമാനിക്കേണ്ടതെന്നും യുജിസി വ്യക്തമാക്കി. സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗത്തിൽ പെടുന്നതാണെന്ന് തെളിയിക്കുന്ന സെനറ്റ് യോഗത്തിന്‍റെ രേഖകളാണു പുറത്തു വന്നിരിക്കുന്നത്. സെപ്റ്റംബർ 16ന് ചേർന്ന സെനറ്റ് യോഗത്തിൽ സിൻഡിക്കേറ്റിന്‍റെ സ്ഥിരം സമിതി അധ്യക്ഷയും സിപിഎം നേതാവുമായ എൻ.സുകന്യ സ്റ്റുഡന്റസ് ഡയറക്ടർ അനധ്യാപക തസ്തികയാണെന്നു വ്യക്തമാക്കുകയായിരുന്നു.

ഇത് അധ്യാപക തസ്തികയാണെന്നാണു പ്രിയ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിൽ പറയുന്നത്. സര്‍വകലാശാല റജിസ്ട്രാർ നല്‍കിയ സത്യവാങ്മൂലത്തിൽ പ്രിയാ വർഗീസിന്‍റെ ദിവസവേതന അധ്യാപന കാലയളവും ഗവേഷണകാലവും ഉൾപ്പടെ 11 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നു കോടതിയെ അറിയിച്ചിരുന്നു. കേസ് ഹൈക്കോടതി നവംബർ രണ്ടിന് പരിഗണിക്കും. അതുവരെ നിയമനം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പ്രകൃതി സൗഹൃദ നിര്‍മ്മാണ രീതി അനുയോജ്യം – മന്ത്രി പി. എ. മുഹമ്മദ് റിയാസ്

0
പത്തനംതിട്ട : ഹരിതചട്ടം പാലിച്ച് സങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റമറ്റതും ഗുണമേന്മയുള്ളതുമായ...

ഇന്ത്യയും യുഎഇയും ഊര്‍ജ്ജ സഹകരണ മേഖലയില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

0
ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മില്‍ ഊര്‍ജ്ജ സഹകരണം വിപുലീകരിക്കുന്നതിനുള്ള നാല് കരാറുകളില്‍...

ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു ; യുവാവ് ഐസൊലേഷനിൽ

0
ന്യൂഡൽഹി: ഡൽഹിയിൽ യുവാവിന് എം പോക്സ് (മങ്കി പോക്സ്) വൈറസ് ബാധ...

3 വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിം​ഗ് മെഷീനിൽ ഒളിപ്പിച്ചു ; അയൽക്കാരി അറസ്റ്റിൽ

0
ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിൽ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിം​ഗ് മെഷീനിൽ...