ബന്ദിപ്പൂർ കടുവാ സങ്കേതത്തിന്റെ മനോഹാരിത ആസ്വദിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ യാത്രയുടെ ഭാഗമായി കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതം സന്ദർശിച്ചു. കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികത്തിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ബന്ദിപ്പൂരിൽ എത്തിയത്. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്ലാഗ് ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ച് കടുവാ സങ്കേതത്തിൽ എത്തിയ മോദിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബന്ദിപ്പൂർ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

ബന്ദിപ്പൂർ കടുവാ സംരക്ഷണ പരിപാടിയിൽ വച്ച് പ്രധാനമന്ത്രി രാജ്യത്തെ കടുവകളുടെ കണക്കും, കടുവാ സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ബന്ദിപ്പൂർ സന്ദർശിച്ച ശേഷം, തമിഴ്നാട്ടിലെ മുതുമലൈ കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും സന്ദർശിക്കുന്നതാണ്. ഇതിനോടൊപ്പം തന്നെ ഓസ്കാർ പുരസ്കാരം നേടിയ ‘എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിയിൽ അഭിനയിച്ച ബൊമ്മൻ- ബെല്ലി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിക്കും. മോദിയുടെ സന്ദർശനത്തെ തുടർന്ന് മുതുമലൈ മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...