പുതിയ പാർലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും ; പ്രതിപക്ഷ പാർട്ടികൾ വിട്ടുനില്‍ക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റേ ഉദ്ഘാടനം ഇന്ന് രണ്ട് ഘട്ടമായി പ്രധാന മന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ട്. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സാന്നിധ്യം സന്ദേശങ്ങൾ മാത്രമായി ഒതുക്കിയതിൽ പ്രതിപക്ഷ പാർട്ടികളുടെ വിമർശനം തുടരുകയാണ്. ഉദ്ഘാടന ചടങ്ങുകളുടെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസമായ ഇന്ന് പാർലമെൻ്റിനു മുന്നിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും അറിയിച്ചിട്ടുണ്ട്.

970 കോടി രൂപ ചെലവിലാണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമിച്ചിരിക്കുന്നത്.മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. നാലു നിലകളുള്ള മന്ദിരത്തിന് വിശാലമായ കോൺസ്റ്റ്റ്റ്യൂഷന്‍ ഹാൾ, എംപിമാർക്കായി പ്രത്യേക ലോഞ്ച്,വിപുലമായ ലൈബ്രറി സമ്മേളനമുറികൾ, ഡൈനിങ് ഏരിയ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. 93 വർഷം പഴക്കമുള്ള നിലവിലെ മന്ദിരം പാർലമെന്‍റുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഉപയോഗിക്കും.ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമ്മാണ കരാർ.

പാർലമെന്‍റ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,000 ചതുരശ്ര മീറ്റർ ഉള്ള പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ലോക്സഭയിൽ 888 ഉം രാജ്യസഭയിൽ 384 ഉം ഇരിപ്പിടം ഒരുക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിര്‍വഹിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) രൂപകൽപന ചെയ്ത പുതിയ യൂണിഫോമായിരിക്കും ഇരുസഭകളിലെയും ജീവനക്കാര്‍ ധരിക്കുക. പുതിയ ഘടനയിൽ മൂന്ന് വാതിലുകളാണുള്ളത് – ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ, കൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും പ്രത്യേക എൻട്രികൾ ഉണ്ട്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം പുതിയ കെട്ടിടത്തിൽ നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

കനത്ത മഴ , ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന്...