ഹിരോഷിമയിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ: ജപ്പാനിലെ പ്രധാന നഗരമായ ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദന കർമ്മം നിർവഹിച്ചത്. മഹാത്മാഗാന്ധി മുന്നോട്ടുവച്ച അഹിംസ എന്ന ആശയത്തിലൂടെ സഞ്ചരിക്കണമെന്ന് പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ജി7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ എത്തിയത്.

ഇത്തവണത്തെ ജി7 ഉച്ചകോടിക്ക് ഹിരോഷിമയാണ് ആതിഥേയം വഹിക്കുന്നത്. മെയ് 19 മുതൽ ആരംഭിച്ച ജി7 ഉച്ചകോടി മെയ് 21ന് സമാപിക്കും. ആണവ നിരായുധീകരണം, സാമ്പത്തിക പ്രതിരോധം, സാമ്പത്തിക സുരക്ഷ, പ്രാദേശിക പ്രശ്നങ്ങൾ, കാലാവസ്ഥ, ഊർജ്ജം, ഭക്ഷണം, ആരോഗ്യ വികസനം എന്നീ വിഷയങ്ങളാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ഫ്രാൻസ്, യുഎസ്, ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, ഇറ്റലി, കാനഡ എന്നീ അംഗരാജ്യങ്ങളാണ് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...