ലൈംഗിക അതിക്രമം ; ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ഐആർഎസ് ഉദ്യോഗസ്ഥൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഐഎഎസ് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടരുകയും ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഐആര്‍എസ് ഉദ്യോസ്ഥന്‍ പിടിയില്‍. ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തിനെതിരായ അതിക്രമത്തിനും തടഞ്ഞ് വച്ചതിനും ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടര്‍ന്നതും അടക്കമുള്ള കുറ്റമാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്.

2020ല്‍ കൊവിഡ് 19 സപ്പോര്‍ട്ട് ഗ്രൂപ്പില്‍ ജോലി ചെയ്യുമ്പോഴാണ് ഈ ഐആര്‍എസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടതെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥ വിശദമാക്കുന്നത്. താല്‍പര്യമില്ലെന്ന് വിശദമാക്കിയ ശേഷവും ഉദ്യോഗസ്ഥന്‍ ശല്യം ചെയ്യുന്നത് നിരന്തരമായി തുടരുകയായിരുന്നു. ഭാര്യയെ ശല്യം ചെയ്യരുതെന്ന് ഭര്‍ത്താവും ഉദ്യോഗസ്ഥനെ താക്കീത് ചെയ്തിട്ടും ഐആര്‍എസ് ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല.

നിരന്തരമായി സന്ദേശങ്ങള്‍ അയക്കാനും കാണണം എന്ന് ആവശ്യപ്പെടുന്നതും തുടര്‍ന്ന ഉദ്യോഗസ്ഥന്‍ യുവ ഉദ്യോഗസ്ഥയുടെ ഓഫീസിലെത്തി വരെ ശല്യം ചെയ്തു. ഓഫീസില്‍ വച്ച് യുവ ഉദ്യോഗസ്ഥയെ തടഞ്ഞു നിര്‍ത്തി അതിക്രമം ചെയ്യാനും ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഐആര്‍എസ് ഉദ്യോഗസ്ഥനുമായി ബന്ധം പുലര്‍ത്തണം എന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം. ഇന്ത്യന്‍ ശിക്ഷാ നിയമം 354, 354 ഡി, 506 അടക്കമുള്ളവയാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...