ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73ആം പിറന്നാള്‍. ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് ശേഷം ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ ഖ്യാതി ഉയര്‍ത്തിയ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ബിജെപി വിപുലമായി ആഘോഷിക്കും. കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. ക്ഷേമ ആയുഷ്‌മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ’സേവ പഖ്വാര’ (സേവനത്തിന്‍റെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും ഇന്ന് തുടക്കമാകും. ഗാന്ധിജിയുടെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബർ 2 വരെ ക്യാംപയിന്‍ നീണ്ട് നിൽക്കും. സേവ പഖ്വാരയുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്തെ വിവിധ മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സേവാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കും. ശൂചീകരണം, വൃക്ഷതൈ നടല്‍, രക്തദാനം തുടങ്ങിയ പരിപാടികളാണ് രാജ്യമൊട്ടാകെ നടക്കുക.
ജന്മദിനത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഞായറാഴ്ച വിശ്വകർമ ജയന്തി ദിനത്തില്‍ കരകൗശല വിദഗ്ധരെയും പരമ്പരാഗത വൈദഗ്ധ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവരെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പിഎം വിശ്വകർമ കൗശൽ യോജനക്ക് മോദി തുടക്കം കുറിക്കും. കാലങ്ങളായി പരമ്പരാഗത തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഇവരില്‍ ഏറിയ പങ്കും സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ 13,000 കോടി രൂപ അടങ്കലുള്ള ഈ പദ്ധതി ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ പ്രാധാന്യമുള്ള പദ്ധതിയായും കണക്കാക്കപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033