ന്യൂഡൽഹി : ഇവിഎം-വിവിപാറ്റ് കേസിൽ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരിന്റെ ഭരണകാലത്ത് ബൂത്ത് പിടിച്ചെടുക്കൽ വളരെ സാധാരണമായിരുന്നെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. ബിഹാറിലെ മുസ്ലീങ്ങളെ ഒബിസി ക്വാട്ടയ്ക്ക് കീഴിൽ കൊണ്ടുവരാൻ കോൺഗ്രസ് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിഹാറിലെ അരാരിയയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. “ബീഹാറിലെ ആർജെഡി- കോൺഗ്രസ് സഖ്യം ഇന്ത്യൻ ഭരണഘടനയെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ ചിന്തിക്കുന്നില്ല. പതിറ്റാണ്ടുകളായി വോട്ടവകാശം വിനിയോഗിക്കാൻ അവർ ജനങ്ങളെ അനുവദിച്ചില്ല. ബൂത്ത് പിടിച്ചെടുക്കൽ വളരെ സാധാരണമായിരുന്നു. വോട്ടുചെയ്യാൻ പോലും അവർ ജനങ്ങളെ അനുവദിച്ചില്ല മോദി പറഞ്ഞു. ഇപ്പോൾ ദരിദ്രരും സത്യസന്ധരുമായ വോട്ടർമാർക്ക് ഇവിഎമ്മിന്റെ ശക്തി ഉള്ളപ്പോൾ അവർ ഇവിഎമ്മിൽ നിന്ന് രക്ഷപെടാന്‍ ആവുന്നതെല്ലാം ശ്രമിക്കുന്നു. പഴയ ബാലറ്റ് പേപ്പർ വോട്ടിംഗ് സമ്പ്രദായം തിരിച്ചുവരില്ലെന്ന് ഇന്ന് സുപ്രീം കോടതി ശക്തമായ വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033