പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ല ; മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയോടുള്ള താല്‍പര്യം കൊണ്ടല്ല ഒപ്പിട്ടതെന്നും കുട്ടികള്‍ക്ക് ലഭിക്കേണ്ട 1,500 കോടി രൂപ കിട്ടണമെന്ന അത്യാഗ്രഹം കൊണ്ടാണ് ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ നടപ്പാക്കിയിട്ടില്ല. നടപ്പിലാക്കേണ്ട കാര്യം ഇനിയില്ല. നമ്മള്‍ ഒപ്പിട്ടത് പിഎം ശ്രീ നടപ്പിലാക്കാന്‍ വേണ്ടിയല്ല. പിഎം ശ്രീ രണ്ട് കോടി രൂപയാണ് സ്‌കൂളിന് തരുന്നത്. ശുചിമുറി കെട്ടാനും മതില്‍ കെട്ടാനും ഓട് മാറ്റിയിടാനും ഒക്കെയാണത്. അത് നമുക്ക് ആവശ്യമില്ല. പദ്ധതിയില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ലഭിക്കാനുള്ള 2000 കോടി രൂപ കിട്ടും എന്നുള്ളത് കൊണ്ട് ചെയ്തതാണ്. അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഇപിയോടും തൊഴിലാളി വിരുദ്ധ നയത്തോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിട്ടുള്ളവര്‍ തന്നെയാണ് ഞങ്ങള്‍. പ്രത്യേകം ആരും ധീര വിപ്ലവകാരികളുടെ വേഷം ഏറ്റെടുക്കേണ്ട കാര്യമില്ല. ഞാനും ഇത്തരം പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ളതാണ് – അദ്ദേഹം പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ടാല്‍ മാത്രമേ സംസ്ഥാനത്തിന് ലഭിക്കാനുള്ള 2000 കോടി രൂപ ഫണ്ട് ലഭിക്കുകയുള്ളു എന്ന സാഹചര്യമുണ്ടായെന്നും അത് ലഭിക്കുക എന്നുള്ള അത്യാഗ്രഹം കൊണ്ടും പദ്ധതിയില്‍ ഒപ്പിട്ടു പോയതാണ് എന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...