നിർമ്മാണം പൂര്‍ത്തിയാകാത്ത റോഡ് ; പ്രദേശവാസികൾ പ്രതിഷേധ യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

തലവടി : നിർമ്മാണം പൂര്‍ത്തിയാകാത്ത റോഡിന്റെ തടസ്സങ്ങൾ നീക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധ യോഗം ചേർന്നു. തലവടി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ റീ ബിൽഡ് കേരള പദ്ധതി പ്രകാരം നാലാങ്കൽ – കുന്നത്ത് പറമ്പ് റോഡ് ആണ് ചെളിക്കുളമായി കിടക്കുന്നത്. റോഡിന്റെ നിർമ്മാണം ആരംഭിച്ചത് മൂന്ന് വർഷം മുമ്പ് ആണ്. പ്രതിഷേധ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം അഞ്ചു സന്തോഷ്, ജില്ലാ പഞ്ചായത്ത് മുൻ അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, മുൻ അംഗം പ്രിയ അരുൺ , പൊതു പ്രവർത്തകരായ വി. അരുൺകുമാർ,സജി ജോസഫ്,എം. കെ സജി, ഡോ. ജോൺസൺ വി ഇടിക്കുള, പ്രദേശ വാസികളായ വിശാൽ ജോർജ്ജ് ഫിലിപ്പ്, പി. സി.ചന്ദ്ര മോഹൻ, ഷിബു പഴങ്ങേരിൽ, ജോബിൻ പുരയ്ക്കൽ, സനിത അനിൽ , രാജപ്പൻ നെല്ലുപറമ്പ്, സാം പുത്തൻപറമ്പിൽ എന്നിവർ നേതൃത്വം നല്കി.

റോഡ് നിർമ്മാണത്തിനിടയിൽ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കുഴി എടുത്തത് മൂലമാണ് റോഡ് ചെളിക്കുളമായത്.ഇതെ തുടര്‍ന്ന് നിർമ്മാണം നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ഇതിനോടൊപ്പം പ്രദേശത്ത് ഉണ്ടായിരുന്ന മറ്റൊരു റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ട് രണ്ട് വർഷം തികയുന്നു. റോഡിന്റെ നിർമ്മാണ കാലാവധി അവസാനിച്ചിട്ടും പാതി വഴിയില്‍ ആണ്. പരിപാലന കാലാവധി അഞ്ച് വർഷമാണ് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...