പിഎം ശ്രീയിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡൻ്റ്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പിഎം ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാർ എത്രയും വേഗം ഒരു രാഷ്ട്രീയ തീരുമാനം എടുക്കണമെന്ന് കെഎസ്‌യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂര്‍. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറല്‍ മൂല്യങ്ങളെയും ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്നും ജവാദ് പുത്തൂര്‍ പ്രതികരിച്ചു. ഫേസ്ബുക്കിൽ ഓങ്കുവെച്ച കുറിപ്പിലൂടെയാണ് അഡ്വ. ജവാദ് പുത്തൂര്‍ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യുഡിഎഫ് സര്‍ക്കാരിനാണെന്ന് ജവാദ് പുത്തൂര്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റില്‍ പറത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ സമീപനത്തിനെതിരെ കേരളത്തിന്റെ ശബ്ദം ശക്തമായി ഉയരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പി എം ശ്രീ നടപ്പാക്കുന്നതിനെതിരെ കാസര്‍കോട് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ജവാദ് വിഷയത്തിൽ പ്രതികരിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...