പിഎം കിസാൻ സമ്മാൻ നിധി : അടുത്ത ഗഡു തിങ്കളാഴ്ച്ച ലഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു തിങ്കളാഴ്ച അനുവദിക്കും. 9.8 കര്‍ഷകര്‍ക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്. കര്‍ഷക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും ഓരോ നാല് മാസം കൂടുമ്പോഴും 2,000 രൂപ വീതം ലഭിക്കും. വര്‍ഷം മൂന്ന് തുല്യഗഡുക്കളായി 6000 രൂപയാണ് വാര്‍ഷിക ആനുകൂല്യമായി ലഭിക്കുന്നത്. തിങ്കളാഴ്ച ബിഹാറിലെ ഭഗല്‍പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

19-ാം ഗഡു കൂടി നല്‍കുന്നതോടെ,പിഎം കിസാന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ കൈമാറുന്ന തുക 3.68 ലക്ഷം കോടി രൂപയായി ഉയരും. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച പിഎം കിസാന്‍ ലോകത്തിലെ ഏറ്റവും വലിയ ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതിയാണ്. വിത്തുകളും വളങ്ങളും വാങ്ങുന്നതിനുള്ള കര്‍ഷകരുടെ ചെലവുകള്‍ വഹിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് ഈ പദ്ധതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...