ഒടുവില്‍ കീഴടങ്ങി കേന്ദ്രം ; വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിവാദമായ മൂന്ന് കാർഷിക നിമയങ്ങളും കേന്ദ്രസർക്കാർ പിൻവലിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം.

കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിമയങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. നിമയങ്ങളെ എതിർത്ത കർഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചില്ല. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരുടെ പ്രയത്നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകുമെന്നും മോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...