സ്വച്ഛ് ഭാരത് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ ഒന്നാണ് മാലിന്യ സംസ്കരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ ഒന്നാണ് മാലിന്യ സംസ്കരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിച്ച്‌ പകരം തുണി സഞ്ചികള്‍ ഉപയോഗിക്കാന്‍ അദ്ദേഹം മാസാന്ത്യ റേഡിയോ അഭിസംബോധനയായ മന്‍ കീ ബാത്തില്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ശുചീകരണ യജ്ഞങ്ങളില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനും ജനങ്ങളില്‍ ശുചിത്വ ബോധം വളര്‍ത്താനും സ്വച്ഛ് ഭാരത് വലിയ തോതില്‍ പ്രയോജനപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ വലിയ തോതില്‍ പങ്കാളികളാകുന്നുണ്ട്. പാല്‍ക്കവറുകളില്‍ നിന്നും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്നും കൂടകളും മൊബൈല്‍ സ്റ്റാന്‍ഡുകളും നിര്‍മ്മിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങളെയും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി അനുമോദിച്ചു. പാഴ്വസ്തുക്കള്‍ പ്രയോജനകരമായ രീതിയില്‍ സംസ്കരിക്കുന്നത് മികച്ച ഒരു വരുമാന മാര്‍ഗം കൂടിയാണ്. ശുചിത്വത്തോടൊപ്പം വരുമാനം കൂടി ഉറപ്പാക്കുന്ന ഈ മാര്‍ഗം നമ്മള്‍ ഓരോരുത്തരും അവലംബിച്ചാല്‍ ആത്മസംതൃപ്തിയോടെ നമുക്ക് വൃത്തിയുള്ള ഒരു ഇന്ത്യയെ രൂപപ്പെടുത്താന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ പ്രചരിപ്പിക്കണമെന്ന് താന്‍ മന്‍ കീ ബാത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു അതിനോട് രാജ്യത്തെ ജനങ്ങളുടേത്. അതിന് ഏവരോടും നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഹോളി ആശംസകള്‍ നേരുന്നു. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന ആശയം മനസ്സില്‍ ഉറപ്പിച്ച്‌ വേണം നമ്മുടെ ആഘോഷങ്ങളെന്നും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു

0
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ്...