കോഴിക്കോട്: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിലെ പ്രതി ഒടുവില്‍ പിടിയിലായി. മാനസിക വൈകല്യമുള്ള യുവതിയെ ബസിലിട്ട് അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ് കുമാര്‍ (38)നെയാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശനും സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് സേലത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38), പന്തീര്‍പാടം മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍(32) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഒളിവില്‍ പോയ ഇന്ത്യേഷ് കുമാര്‍ ഒടുവില്‍ പിടിയിലാവുകയായിരുന്നു.
2021ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടില്‍ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വെച്ച് സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കോട്ടാംപറമ്ബിലുള്ള ബസ് ഷെഡില്‍ നിര്‍ത്തിയിട്ട ബസില്‍ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഇവര്‍ സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. പത്താം മൈലിലുള്ള വീട്ടില്‍ നിന്നും ഓട്ടോ വിളിച്ച് കോട്ടാംപറമ്ബിലെത്തിയ ഇയാളും യുവതിയെ പീഡനത്തിനിരയാക്കി. പിന്നീട് ഗോപീഷ് മുണ്ടിക്കല്‍ താഴത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങി യുവതിക്ക് കൊടുക്കുകയും തുടര്‍ന്ന് ഗോപിഷും ഷമീറും ചേര്‍ന്ന് യുവതിയെ ബൈക്കില്‍ കയറ്റി രാത്രി കുന്ദമംഗലം ഓട്ടോ സ്റ്റാന്റിനടുത്ത് ഇറക്കി വിടുകയായിരുന്നു.
രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചതില്‍ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് നഗരത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായിരുന്നു ഇത്. ഡല്‍ഹി സംഭവത്തിന് ശേഷം സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളും സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളും നടന്നുവരവെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് ബസിലിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും യുവതിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. ബസുടമയെയും തൊഴിലാളികളെയും ഉള്‍പ്പെടെ ചോദ്യം ചെയ്‌തെങ്കിലും പ്രതികളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ സി പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സി സി ടി വി ദൃശ്യങ്ങളില്‍ പ്രതികളുടെ ഏകദേശ രൂപം ലഭിക്കുകയും ഇവരെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണത്തില്‍ പ്രതികള്‍ പോലീസ് പിടിയിലാവുകയും ചെയ്തു.
സംഭവം നടന്ന ശേഷം യുവതി സംഭവ സ്ഥലത്ത് വെച്ച് തൂങ്ങി മരിച്ചെന്ന് ഗോപീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യേഷ് നാടുവിട്ടത്. തുടര്‍ന്ന് പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളില്‍ വേഷം മാറി താമസിച്ചെങ്കിലും അവിടെയെല്ലാം പോലീസ് എത്തിയതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നു. പിന്നീട് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടെ സന്ന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു. ഇയാള്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെയെല്ലാം പോലീസ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.
പോലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളയ്ക്ക് ശേഷം നാട്ടിലെ ഒരാളെ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് നാട്ടില്‍ വന്ന് അമ്മയെയും സഹോദരങ്ങളെയും കണ്ട് വരാണസിക്ക് തിരികെ മടങ്ങാനും തീരുമാനിക്കുകയായിരുന്നു. വിവരം മനസിലാക്കിയ പോലീസ് സേലത്തെത്തി ഇയാള്‍ വന്ന ട്രെയിനില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാള്‍ 2003 ലെ കാരന്തൂര്‍ കൊലപാതക കേസിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എ സി പി കെ. സുദര്‍ശന്‍, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, സിവില്‍ പോലീസ് ഓഫീസര്‍ എ കെ അര്‍ജ്ജുന്‍, സുമേഷ് ആറോളി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































