Wednesday, May 29, 2024 8:34 pm

പിഎം വിശ്വകർമ്മ പദ്ധതി : സംസ്ഥാനത്തെ മന്ത്രിമാരോ ജനപ്രതിനിധികളോ പരിപാടിയിൽ പങ്കെടുക്കാത്തത് പ്രതിഷേധാർഹം – ബിജെപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഗുണം ഏറ്റവും അധികം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന 18 വിഭാഗം തൊഴിലാളികളും കേരളത്തിലുണ്ട്. എന്നാല്‍ സംസ്ഥാനത്തെ മന്ത്രിമാരോ ജനപ്രതിനിധികളോ കളക്ടറോ പരിപാടിയില്‍ പങ്കെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. 13,000 കോടി രൂപയുടെ ഈ പദ്ധതി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുള്ളതാണ്. എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് ബഹിഷ്‌ക്കരിച്ചതെന്ന് അവര്‍ ജനങ്ങളോട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പാവപ്പെട്ടവരോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തോടും സര്‍ക്കാരിന്റെയും സിപിഎമ്മിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഈ ബഹിഷ്‌ക്കരണം. പതിനെട്ട് വിഭാഗം പരമ്പരാഗത കൈത്തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന കോടിക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള സ്വപ്ന സാക്ഷാത്കാരമാണ് വിശ്വകര്‍മ്മ പദ്ധതി. മരപ്പണി, ഇരുമ്പ് പണി, സ്വര്‍ണ്ണപ്പണി, ലോഹപാത്ര നിര്‍മ്മാണം, മണ്‍പാത്ര നിര്‍മ്മണം, വിവിധ ഇനം കരകൗശല നിര്‍മ്മാണം, മേസന്‍, മത്സ്യബന്ധന വല നിര്‍മ്മാണം, കല്‍പ്പണി, തയ്യല്‍, ഫാഷന്‍ ഡിസൈനിംഗ്, കളിപ്പാട്ടനിര്‍മ്മാണം, തുടങ്ങിയവര്‍ക്കെല്ലാം ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പണിസാധനങ്ങള്‍ വാങ്ങാനുള്ള ധനസഹായം, തൊഴില്‍ പരിശീലനത്തിനുള്ള സഹായം, ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഈടില്ലാതെ നാമമാത്രമായ പലിശയ്ക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ എന്നിവ ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണങ്ങളാണ്. ജീവിതവിജയം ഉറപ്പുവരുത്താനും സംസ്‌കാരം നിലനിര്‍ത്താനും ഈ പദ്ധതി വിശ്വകര്‍മ്മജരെയും പരമ്പരാഗതതൊഴിലാളികളേയും ഏറെ സഹായിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അയോഗ്യക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ; ജിജി സജി നൽകിയ റിട്ട് ഹൈക്കോടതി തള്ളി

0
കോന്നി: കൂറുമാറിയ കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിജി സജിയെ...

അപകടത്തിൽ പെട്ട ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാർ

0
കോന്നി : അപകടത്തിൽ പെട്ട് റോഡിൽ കിടന്നിരുന്ന ഓട്ടോറിക്ഷ ജീവനക്കാരനെ കോന്നി...

തണ്ണിത്തോട് കല്ലാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തി

0
കോന്നി : തണ്ണിത്തോട് കല്ലാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തി....

അഡ്വ. പി.ആർ. ദേവദാസ് അന്തരിച്ചു

0
ചെങ്ങന്നൂർ : അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡൻ്റും മുൻ പി.എസ്.സി...