തണ്ണിത്തോട് കല്ലാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് കല്ലാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തി. എലിമുള്ളുംപ്ലാക്കൽ മാങ്കീഴിൽ വീട്ടിൽ സുധാകരൻ, ശോഭ ദമ്പതികളുടെ മകൻ അഖിൽ (സുധി 19) നെ ആണ് നാല് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. അഖിലും സുഹൃത്തും മുണ്ടോന്മൂഴി പാലത്തിന്റെ മുകളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ റീൽ എടുക്കുന്നതിനിടെ കാൽ വഴുതി കല്ലാറിൽ വീഴുകയും ഒഴുക്കിൽ പെട്ട് കാണാതാവുകയും ആയിരുന്നു. പത്തനംതിട്ട സ്‌കൂബാ ടീം, കോന്നി അഗ്നി ശമന രക്ഷാ സേന, വനം വകുപ്പ്, പോലീസ് തുടങ്ങിയവറുടെ നാല് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ കല്ലാറിൽ അടവി ഹട്ടിന് അടിയിലെ ഇഞ്ചപടർപ്പ്കൾക്ക് ഇടയിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സനൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : പത്തനംതിട്ടയിൽ ഡി.സി.സിയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സമരം...

0
പത്തനംതിട്ട : നീറ്റ്, സി.ബി.എസ്.സി പരീക്ഷകളിലെ ക്രമക്കേടിനും തട്ടിപ്പിനുമെതിരെ വിദ്യാർത്ഥികളും യുവാക്കളും...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

0
ധാക്ക: ഹസീന സർക്കാരിന്റെ പതനത്തിന് ശേഷവും പദവിയിൽ തുടർന്ന ബംഗ്ലാദേശ് പ്രസിഡന്റ്...

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവേട്ട

0
കൊച്ചി : അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന ജംഷീദിനെ സംശയത്തെ...

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...