Friday, April 26, 2024 2:14 pm

ഇത് ജലീലിനുള്ള തിരിച്ചടി ; പറയേണ്ടത് മുഖ്യമന്ത്രി പറഞ്ഞു : പി.എം.എ സലാം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇഡി അന്വേഷിക്കണമെന്നുമുള്ള മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ‘ജലീലിനുള്ള മറുപടി മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. അദ്ദേഹം പറയേണ്ടതെല്ലാം പറഞ്ഞു. ബാങ്കില്‍ ക്രമക്കേടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. വഴിയേ പോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യത ലീഗിനില്ല. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചാല്‍ മറുപടി പറയാം എന്നും സലാം പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറുമണിക്കുള്ള വാര്‍ത്താസമ്മേളനത്തിലാണ് ജലീലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. ‘കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കെ.ടി ജലീലും രംഗത്തെത്തിയിരുന്നു. ‘മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും അദ്ദേഹത്തിനുണ്ട്. ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസംവരെ തുടരും. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുത കാമംകരഞ്ഞു തീര്‍ക്കാം എന്നായിരുന്നു കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. തേഞ്ഞിപ്പലം സ്വദേശി കോട്ടായി...

കോഴഞ്ചേരി പോളിംഗ് ബൂത്തിൽ കൈ കുഞ്ഞുമായി വോട്ടു ചെയ്യാനെത്തിയ അമ്മയ്ക്ക് സഹായവുമായി പോലീസ്...

0
കോഴഞ്ചേരി : പോളിംഗ് ബൂത്തിൽ കൈ കുഞ്ഞുമായി വോട്ടു ചെയ്യാനെത്തിയ അമ്മയ്ക്ക്...

വെച്ചൂച്ചിറയില്‍ വോട്ടർമാരെ സ്വീകരിക്കാൻ കുട്ടിക്കൂട്ടം

0
വെച്ചൂച്ചിറ : വോട്ടു ചെയ്യാനെത്തിയ വോട്ടര്‍മാരെ സ്വീകരിക്കാന്‍ കുട്ടിക്കൂട്ടം എത്തിയത് വ്യത്യസ്ത...

‘വൻപോളിങ്, ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ട്’ : പന്ന്യൻ രവീന്ദ്രൻ

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ വൻപോളിങ്ങാണെന്നും ആളുകൾ ആവേശത്തിലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി...