ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടത് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ ; മനീഷ് സിസോദിയ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രധാനമന്ത്രിയുടെ അക്കാദമിക് യോഗ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളുന്നയിച്ച് ജയിലില്‍ കഴിയുന്ന എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ കത്ത്. രാജ്യത്തിന്റെ പുരോഗതിക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെ ആവശ്യമുണ്ടെന്ന് സിസോദിയ പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു. ഡല്‍ഹി മദ്യനയക്കേസിൽ തിഹാർ ജയിലില്‍ കഴിയുന്ന സിസോദിയ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് പരാമര്‍ശം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളാണ് കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. “പ്രധാനമന്ത്രി വിദ്യാഭ്യാസം കുറഞ്ഞവനാണെങ്കിൽ അത് രാജ്യത്തിന് അപകടമാണ്. മോദിക്ക് സയന്‍സിനെക്കുറിച്ച് അറിയില്ല. മോദിക്ക് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് 60,000 സ്‌കൂളുകൾ അടച്ചുപൂട്ടിയതായി” സിസോദിയ കത്തിൽ ആരോപിച്ചു.ഇന്ത്യയുടെ പുരോഗതിക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണെന്നും കത്തില്‍ പറയുന്നു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...