ഭോപ്പാല്‍: മധ്യപ്രദേശില്‍ ന്യൂമോണിയ മാറാന്‍ മന്ത്രവാദം. മധ്യപ്രദേശിലെ ഗോത്രമേഖലയില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ന്യൂമോണിയ മാറാന്‍ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. രണ്ടു മാസം, ആറു മാസം, ഏഴു മാസം പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഗുരുതര പൊള്ളലേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
കുട്ടികള്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ കുട്ടികളെ മന്ത്രവാദികളുടെ അടുക്കലെത്തിച്ചത്. തുടര്‍ന്ന് കുട്ടികളുടെ നെഞ്ചിലും വയറിലും മന്ത്രവാദികള്‍ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. പൊള്ളലേറ്റ് കുട്ടികളുടെ ആരോഗ്യനില വഷളായതോടെ മാതാപിതാക്കള്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.