പാലക്കാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയ്‌ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പൂര്‍ എറവക്കാട് സ്വദേശി മൊയ്തീന്‍ കുട്ടിക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാല് വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയുമാണ് ശിക്ഷ. മിഠായി വാങ്ങാനെത്തിയ കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. പട്ടാമ്ബി പോക്‌സോ കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.