തിരുവനന്തപുരം : കിളിമാനൂരില്‍ 13 കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പഴയകുന്നുമ്മേൽ തട്ടത്തുമല, മണലയത്തുപച്ച, സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ (54), വെള്ളല്ലൂർ കീഴ്പേരൂർ ചരുവിളവീട്ടിൽ അനു (31) എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രൻ കിളിമാനൂർ സ്റ്റാന്റിലെ ഒട്ടോ ഡ്രൈവറും അനു പോങ്ങനാട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമാണ്. ഇരുവര്‍ക്കുമെതിരെ കുട്ടികള്‍ക്കെതിരായ ലൈഗിക അതിക്രമം തടയല്‍ (പോക്സോ) നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പെൺകുട്ടിയുടെ മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്താണ് പ്രതികള്‍ പെൺകുട്ടിയെയും പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സ്കൂളില്‍ നടത്തിയ കൗൺസിലിംഗിനിടെയാണ് ചന്ദ്രന്‍ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി തുറന്നു പറയുന്നത്. തുടര്‍ന്ന് സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിലും പോലീസിലും അറിയിക്കുകയായിരുന്നു. ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് അനുവും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായി വെളിപ്പെടുന്നത്.