മുഖ്യമന്ത്രി ഗവർണറെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട് ; ലാവലിൻ വിഷയത്തിൽ സഹായം ലഭിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു ; കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ എംപി രംഗത്ത്. വിവാദമായ ലാവ്‌ലിൻ കേസിൽ പാലമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടെന്നാണ് മനസിലാകുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

‘മുഖ്യമന്ത്രി ഗവർണറെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട് എന്നാണ് വ്യക്തമാകുന്നത്. ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്കാണ്. കേരള ഗവർണർ നിയമസഭയെ അടിക്കടി അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രമേയം ഭരണപക്ഷം അംഗീകരിച്ചാൽ ഗവർണർക്ക് സഭയെ അഭിമുഖീകരിക്കാൻ സാധിക്കുമായിരുന്നില്ല. പ്രമേയം അനുവദിക്കാമെന്ന് സ്പീക്കർ സമ്മതിച്ചിട്ടുണ്ട്. സ്വന്തം പ്രസംഗങ്ങളിൽ മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ പ്രമേയം അംഗീകരിക്കണം” “ലാവലിൻ വിഷയത്തിൽ ഗവർണർ പാലം ആയതായി സംശയിക്കേണ്ടിയിരിക്കുന്നു. മറ്റന്നാൾ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ന്യൂനപക്ഷങ്ങളെ പിന്നിൽ നിന്നും കുത്തിയ മുഖ്യമന്ത്രി എന്നാകും പിണറായി അറിയപ്പെടുകയെന്നും  മുരളീധരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...