പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പൊടിയാടി സ്വദേശി സജു കുര്യനാ (20) ണ് ഇന്നലെ രാത്രി എട്ടു മണിയോടെ വിലങ്ങഴിച്ചു മാറ്റി രക്ഷപ്പെട്ടത്. പ്രതിചാടിപ്പോകാതെ സുക്ഷിക്കണമെന്ന് വയര്‍ലസ് വഴി ഡി.വൈ.എസ്.പി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പ്രതി രക്ഷപ്പെട്ടത്. പോലീസുകാരെ നാലു മണിക്കുറോളം മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിയെ ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ പിടികൂടിയത്. സ്റ്റേഷന്‍ പരിസരത്ത് തന്നെ ഇയാള്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പെണ്‍കുട്ടിയുമായി സ്റ്റേഷനില്‍ ഹാജരായ സജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ പ്രതികളെ സൂക്ഷിക്കാന്‍ സെല്ലില്ല. ഇതു കാരണം മേശയുടെ കാലുമായിട്ടാണ് വിലങ്ങിട്ടു ബന്ധിക്കുന്നത്. സജുവിനെയും ഇങ്ങനെ ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. കൈ മുറുകി വേദന എടുക്കുന്നതിനാല്‍ അയച്ചു തരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ അയച്ചു കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം വിദഗ്ധമായി വിലങ്ങില്‍ നിന്ന് കൈ വലിച്ചൂരി രക്ഷപ്പെടുകയായിരുന്നു. പ്യാരിലാല്‍ എന്ന പോലീസുകാരനായിരുന്നു പ്രതിയുടെ ചുമതലയുണ്ടായിരുന്നത്. പ്രതിക്ക് വേണ്ടി പോലീസ് തെരച്ചില്‍ വ്യാപകമാക്കിയപ്പോഴാണ് കണ്ടെത്താന്‍ കഴിഞ്ഞത്. മൂന്നാഴ്ച മുന്‍പ് വീടാക്രമണക്കേസില്‍ പിടിയിലായ പ്രതിയും സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...