പതിനേഴുകാരിയെ പീഡിപ്പിച്ച 13 പേർക്കെതിരെ പോക്സോ കേസ് ; ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : വിദ്യാനഗറിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്ജിലെത്തിച്ചാണ് അറഫാത്തും സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ആൺസുഹൃത്ത് നെല്ലിക്കട്ട സ്വദേശി അറഫാത്ത്, തളങ്കര സ്വദേശി ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

അറഫാത്തിൻറെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പെൺകുട്ടി തിരിച്ചറിഞ്ഞാൽ മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തും. വിവാഹ വാഗ്ദാനം നൽകി കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലെ ലോഡ്ജിലെത്തിച്ച് അറഫാത്തും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഒളിവിൽപോയ മറ്റ് പ്രതികൾക്കായി ഊർജിതമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. സംഭവത്തിൻറെ ഗൗരവം കണക്കിലെടുത്ത് കാസർഗോഡ് എ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...