കണ്ണൂര്‍: ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാന്‍ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ് ചുമത്തി. കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് ലഭിച്ച പരാതി. ജോസഫിനെതിരെ തലശ്ശേരി പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 21നാണ് സംഭവം നടന്നത്. പീഡന കേസില്‍ ഇര ആയ കുട്ടിയെ തലശ്ശേരി പോക്സോ കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് ആണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ കൗണ്‍സിലിംഗിനയച്ചത്. എരഞ്ഞോളി യില്‍ ഉള്ള സിഡബ്ലൂസിയുടെ ഓഫീസില്‍ വെച്ച് ചെയര്‍മാന്‍ ഇ.ഡി ജോസഫ് ആണ് പെണ്‍കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നല്‍കിയത്. ഇതിനിടെ ചെയര്‍മാന്‍ അപമര്യാദയായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്.