കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.15 കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.15 കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചു. കോഴിക്കോട് സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്.

സുരക്ഷ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ടു കിലോയില്‍ അധികം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരാളില്‍ നിന്നും ഇത്രയധികം സ്വര്‍ണം ഇതാദ്യമായാണ് പിടികൂടുന്നത്. അറസ്റ്റിലായ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...