കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതി പിടിയില്‍. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയില്‍ പി.എസ് പ്രശാന്തിനെ ആണ് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ അരുണ്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടു നടന്ന് പീഡിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇയാള്‍ വിസിറ്റിംഗ് വിസയില്‍ വിദേശത്തേയ്ക്ക് കടന്നു. എംബസിയുടെ സഹായത്തോടെ പോലീസ് അന്വേഷണം ഉര്‍ജിതമാക്കിയതോടെ പ്രതി നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.