പോക്സോ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം ഗിരിജ വിലാസത്തില്‍ ചിന്നയ്യയുടെ മകന്‍ അശോക് കുമാര്‍ (21) ആണ് പോക്സോ കേസില്‍ പിടിയിലായത്.

പ്രക്കാനം സ്വദേശിനിയായ 14 വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇളമണ്ണൂരില്‍ വെച്ച് പോലീസിനെ വെട്ടിച്ച് ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടുകയത്.

പത്തനംതിട്ട ഡി.വൈ.എസ്.പി കെ.സജീവിന്റെ നിര്‍ദ്ദേശപ്രകാരം എസ് എച്ച് ഒ ബി അയൂബ്ഖാന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ ജയേഷ്, സത്യദാസ്, അശോക് കുമാര്‍, എസ് സി പി ഒ മാരായ സന്തോഷ്‌ കുമാര്‍, സുരേഷ് കുമാര്‍ , കെ എസ് സജു, സി പി ഒ മാരായ എസ് അന്‍വര്‍ഷ, എസ് ശ്രീജിത്ത് , ശ്യാംകുമാര്‍, അനൂപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് സാഹസികമായി പ്രതിയെ കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...