പോക്സോ കേസ് ; മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പോലീസിന് മൊഴി നൽകിയിരുന്നു.

സംഭവം നടക്കുമ്പോൾ 17 വയസായിരുന്നു പെൺകുട്ടിക്ക്. തുടർവിദ്യാഭ്യാസം ഉൾപ്പെടെ വാഗ്ദാനം ചെയ്‌ത്‌ നിരവധി തവണ പലസ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമ്മയോടൊപ്പം മോൻസന്റെ വീട്ടിൽ എത്തിയപ്പോഴും പീഡനം നടന്നിട്ടുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ വെച്ചും പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്നു. മോൻസനെ ഭയമായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. 2021ൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ മോൻസൻ അറസ്റ്റിലായതിന് ശേഷമാണ് പരാതിയുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയത്.

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്‌തത്‌. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലും പെൺകുട്ടി മൊഴി മാറ്റിയിരുന്നില്ല. കൂടാതെ, ശക്തമായ തെളിവുകളും മോൻസനെതിരെ പോലീസ് ശേഖരിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിലെ വിചാരണ പൂർത്തിയായത്. ഇന്ന് 11 മണിയോടെ ജില്ലാ പോക്സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പറഞ്ഞത്. മോൻസനെതിരെ പതിനൊന്നോളം കേസുകൾ നിലവിലുണ്ട്. ഇവയിൽ വാദം പൂർത്തിയാക്കി വിചാരണ കഴിഞ്ഞ് വിധി പറയുന്ന ആദ്യത്തെ കേസ് കൂടിയാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...