മലപ്പുറം : വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
2019 ലാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശികളായ സുഭാഷും വിവാഹിതയായ യുവതിയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഒമ്പത് വയസ്സുകാരിയായ മകളെ സുഭാഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും യുവതി തടയാന്‍ ശ്രമിച്ചില്ല. പീഡന വിവരം പുറത്ത് പറയരുതെന്ന് മകളെ ഭീഷണിപ്പെടുത്തിയ യുവതി പിന്നീട് യുവാവിനൊപ്പം ഒളിച്ചോടി.
പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. നാട് വിട്ട ഇരുവരും കഴിഞ്ഞ ഒരുവര്‍ഷമായി സംസ്ഥാനത്തിന് പുറത്ത് താമസിച്ച് വരികയായിരുന്നു. ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരവും കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.