പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

2019 ലാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശികളായ സുഭാഷും വിവാഹിതയായ യുവതിയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഒമ്പത് വയസ്സുകാരിയായ മകളെ സുഭാഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും യുവതി തടയാന്‍ ശ്രമിച്ചില്ല. പീഡന വിവരം പുറത്ത് പറയരുതെന്ന് മകളെ ഭീഷണിപ്പെടുത്തിയ യുവതി പിന്നീട് യുവാവിനൊപ്പം ഒളിച്ചോടി.

പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. നാട് വിട്ട ഇരുവരും കഴിഞ്ഞ ഒരുവര്‍ഷമായി സംസ്ഥാനത്തിന് പുറത്ത് താമസിച്ച്‌ വരികയായിരുന്നു. ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച്‌ പോയതിന് യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരവും കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...