സുഹൃത്തിന്റെ എട്ടരവയസുകാരിയായ മകള്‍ക്കെതിരെ ലൈംഗികാതിക്രമം ; 52 കാരന് 9 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുഹൃത്തിന്റെ എട്ടരവയസുകാരിയായ മകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 52 കാരന് 9 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പന്തളം തുമ്പമൺ നടുവിലെ മുറിയിയിൽ പാമ്പുമഠത്തിൽ കിഴക്കേതിൽ വീട്ടിൽ സാമുവേലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ ശിക്ഷ വിധിച്ചത്. ഇന്ത്യൻ പീനൽ കോഡ് 450 വകുപ്പുപ്രകാരം 3 വർഷം കഠിന തടവിനും 25000 രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാൽ 3 മാസം അധിക തടവിനും  പോക്സോ 8 വകുപ്പുപ്രകാരം 4 വർഷം കഠിനതടവിനും 50000/- രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാൽ 4 മാസം അധിക തടവും , പോക്സോ വകുപ്പ് 12 പ്രകാരം 2 വർഷം കഠിന തടവിനും 2 മാസം തടവിനും , പിഴ ഒടുക്കാതിരുന്നാൽ 2 മാസo അധിക തടവിനും ആണ് വിധിച്ചത്.

2017 ജൂൺ മാസം മുതൽ തുടർച്ചയായ ഒരു മാസക്കാലമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സുഹൃത്തും ഭാര്യയും വീട്ടിലില്ലാത്ത സമയം ഉറപ്പാക്കി വീടുമായുള്ള അടുപ്പം മുതലാക്കിയാണ് പ്രതി സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഇപ്രകാരം പ്രവർത്തിച്ചത്. പ്രതി കുട്ടിയെ മടിയിലിരുത്തി ഉമ്മ വെയ്ക്കുന്നത് അവിചാരിതമായി കാണാനിടയായതും പ്രതിയുടെ പ്രവർത്തിയിൽ സംശയം തോന്നിയതുമാണ് പീഢനവിവരം പുറത്തറിയുന്നതിന് ഇടയാക്കിയത്. തുടർന്ന് പന്തളം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുൻപും സമാനമായ കേസിൽ വിചാരണ നേരിട്ടുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കപ്പെടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന ഉമേഷ് കുമാറും തുടരന്വേഷണം ഡി വൈ എസ് പി  ആർ ജോസും ആണ് നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...