തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി പന്ത്രണ്ടു വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കു പത്തു വര്‍ഷം കഠിനതടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. വാഗമണ്‍ കൂടത്തുമന ശ്രീനി(31)യെയാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ അടയ്‌ക്കാത്ത പക്ഷം രണ്ടു വര്‍ഷം കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. പിഴയായി ഈടാക്കുന്ന തുക പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2013 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ബി. വാഹിദ ഹാജരായി.
വീട്ടില്‍ അതിക്രമിച്ചു കയറി പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു 10 വര്‍ഷം കഠിന തടവ്
RECENT NEWS
Advertisment