വീട്ടില്‍ അതിക്രമിച്ചു കയറി പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു 10 വര്‍ഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി പന്ത്രണ്ടു വയസുകാരിയെ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ കേസില്‍  പ്രതിക്കു പത്തു വര്‍ഷം കഠിനതടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. വാഗമണ്‍ കൂടത്തുമന ശ്രീനി(31)യെയാണ്‌ തൊടുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്‌. പിഴ അടയ്‌ക്കാത്ത പക്ഷം രണ്ടു വര്‍ഷം കഠിനതടവുമാണ്‌ വിധിച്ചിരിക്കുന്നത്‌. പിഴയായി ഈടാക്കുന്ന തുക പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. തടവ്‌ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. 2013 ഏപ്രിലിലാണ്‌ കേസിനാസ്‌പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ വി.ബി. വാഹിദ ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ്റിങ്ങലിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിത്തം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

0
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. ഇന്നലെ...

റവന്യൂവകുപ്പിൽ സ്ഥലംമാറ്റം നടന്നില്ല ; സ്ഥാനക്കയറ്റമില്ലാതെ നൂറോളം ജീവനക്കാർ വിരമിച്ചു

0
തിരുവനന്തപുരം : റവന്യൂവകുപ്പിൽ ഓൺലൈൻ പൊതുസ്ഥലംമാറ്റ നടപടികൾ പൂർത്തിയാകാത്തതിനെത്തുടർന്ന് സീനിയർ ക്ലാർക്കുമുതൽ...

മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

0
പാലക്കാട് : മണ്ണാർക്കാട് തെങ്കര മെഴുകുംപാറയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ...

പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ; ചരിത്ര നേട്ടവുമായി ഷർമിള...

0
ഗ്ലാസ്ഗോ (സ്‌കോട്ട്‌ലൻഡ്) : 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിവസം...