പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് : ഹൈക്കോടതിയെ സമീപിച്ച് ആര്‍ ശ്രീലേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലെ എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് പരാതി മജിസ്‌ട്രേറ്റ് പോലീസിന് കൈമാറിയതെന്ന് ശ്രീലേഖ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഹൈക്കോടതി മ്യൂസിയം പോലീസിന്റെ റിപ്പോര്‍ട്ട് തേടി.

തനിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി മാത്രം ഉയര്‍ത്തിക്കൊണ്ടുവന്ന പരാതിയാണ് ഇതെന്നും പ്രായപൂര്‍ത്തിയായവരുടെ പേരുകള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു ശ്രീലേഖ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡൽഹി നിര്‍ഭയ കേസ്, കിളിരൂര്‍ – കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വെച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടി, പെരുമ്പാവൂര്‍ പീഡന കേസ്, തുടങ്ങിയ കേസുകളിലെ ഇരകളുടെ അടക്കം വിവരങ്ങള്‍ പുറത്തുവിട്ടെന്ന പരാതിയിലായിരുന്നു ശ്രീലേഖയ്‌ക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.

സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി നല്‍കിയ പരാതിയിലായിരുന്നു കേസ്. അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന നിയമത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന പ്രതി, അതിന് വിപരീതമായി തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്ന് എഫ്‌ .ഐ. ആറില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗി മരിച്ച സംഭവം; ഉന്നതരെ രക്ഷിക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കിയെന്ന് വിമർശനം

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ...

ഡ്രോൺ നിരീക്ഷണവും പരാജയം ; വടശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

0
വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ...

കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി.രാജ

0
ന്യുഡൽഹി: കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി.രാജ....

കോംഗോയിൽ എബോള അതിവേഗം പടരുന്നു; മരണസംഖ്യ 600 കടന്നു

0
കോംഗോ: എബോളയുടെ ഏറ്റവും വേഗമേറിയ വ്യാപനം; കോംഗോയിൽ സ്ഥിതി ഗുരുതരം; മരണസംഖ്യ...